Sunday, March 3, 2013

                                         
    ബോധത്തിന്‍റെ  ഉള്‍ത്തടങ്ങളില്‍  സഹനത്തിന്‍റെ  അക്ഷരങ്ങള്‍കൊണ്ട് നമുക്ക് പ്രേമം പങ്കുവെയ്ക്കാം 
                                     
                 
                                            ആര്‍ദ്രത 



   ആരുടെ കു‌ടെ  ഉറങ്ങി നീ                                  ഇന്നലെ                                                                ആരുടെ കു‌ടെ ഉണര്‍ന്നു 
   നീ ഇന്ന്
                             
   ആര് മാന്തിപ്പൊളിച്ചതീമാറിടം
   ആര്‍ദ്രതേ  നിന്നെ                                              ബാല്യമെന്നറിവീലേ .... !

                     
                                            അകം 











                      അകമേ  വേവുവതുണ്ട് 

                      പിന്നെന്തേ  പുറമേ പഴുക്കാത്തദെന്നാവും 

                      നിണമൊഴുകുവതുണ്ട്  -  അന്തരാത്മാവില്‍    
                      പിന്നെന്തേ  പുറമേ  പരക്കാത്തദെന്നാവും 

                     അകമൊളിക്കേണ്ടത് ഒളിച്ചില്ലായെങ്കില്‍ 
                      പിന്നെന്ത് അകവും പുറവുമെന്നാവും 

                                   the sound of letters         

              യെന്ത്രകലപ്പതന്‍  കൂര്‍ത്ത നഖങ്ങളാല്‍ 
                     എന്തിനെന്‍  മാറിടം ഉഴുതുമറിച്ചു നീ ...! 

                    എന്തിനെന്‍ രെക്തത്തില്‍ വിഷം  കലര്‍ത്തി നീ 
                     എന്‍റെ   ചോദനയെ കവര്‍ന്നെടുത്തു .... 

                    കൊടിയടയാളങ്ങള്‍ക്ക് പകുത്തുനല്‍കാനെന്‍റെ 
                    ശവശരീരം മാത്രമേ  വേണ്ടതുള്ളോ ...... !


                                   ഒന്ന്‌                      

                      സത്യം പറയട്ടെ ഞാനും നീയും 
                     തത്വത്തിൽ ഒന്നിൽ നിന്നല്ലേ ....

                              സത്യമതാണെന്നിരിക്കെ നമ്മളിൽ -
                               എന്തിനീ  രണ്ടെന്ന ഭാവം ..............!  

   

                                   മോഹം 



ജീവിതം വല്ലാതെ വിയര്‍ത്തു  പോയിരിക്കുന്നു
മടുപ്പിന്റെ രൂക്ഷ ഗന്ധം വീര്‍പ്പു മുട്ടിക്കുന്നു 
അഭിനിവേശമോ അതല്ല പിന്നെ ഭയമോ ............!
ഇവിടെ ഈ ഉഷ്ണ മേഖലയില്‍ എനിക്ക് -കറുത്ത
പകലും പിന്നെ വെളുത്ത രാത്രിയും സമ്മാനിക്കുന്നു


കരളുരുകി യൊലിച്ച്   പുളിച്ച ദ്രാവകം തികട്ടി 
ചുണ്ടും നാക്കും പൊള്ളിക്കുന്നു ,മതിയെന്ന് പറയുമ്പോലെ ...........
പക്ഷെ ചുമന്ന വയറും പിന്നെ കൂടെ പിറന്ന കൂട്ടും          തടഞ്ഞു തൊണ്ടയില്‍ മുട്ടിനില്‍ക്കുന്നു , സഹിക്കവയ്യ 

മരണമേ  നിയെന്റെ ചിന്തയില്‍ പടര്‍ന്നു കയറും മുന്‍പേ 
ഇരക്കയാണ് ഞാന്‍ ഒരുതവണയെങ്കിലും എന്റെ മോഹങ്ങള്‍ 

ഒന്ന് മുട്ടിയടുക്കിവെക്കാന്‍ തരിക അല്പസമയമെങ്കിലും ..............!




                    പ്രേമത്തിന്റെ  വിരല്പാട് 



                 മദഗന്ധമൊഴുകും നിലാവില്‍ - ചേര്‍ത്ത്  
                 മധുരമായി  ചുംബിച്ചു വാരിപ്പുണര്‍ന്നു ഹൃത്തില്‍ 
                 
                 ഒരു പാല പൂത്തമണമെന്നില്‍                                                             പടര്‍ന്നുകയറുമ്പോലെ 
                 മുറുകിയ  തന്ത്രികള്‍ അയഞ്ഞു പിന്നെ പിന്നെ -

                ശ്വസന നാളികയില്‍ ചോരകാറിയ  മനം  പടര്‍ന്നു 
                തളരുന്ന  ഹൃത്തില്‍  ഒരുവട്ടമുരുവിട്ടു  പോയരാവാക്ക്  നീ  യക്ഷി...........!  





                     വാടകയ്ക്കൊരു  ഹൃദയം 

                                       





                         വാടകയ്കൊരു ഹൃദയം വേണം 
                         തല്‍ക്കാലം ഒന്ന്  രാപ്പാര്‍ക്കാന്‍ 

                        അധികം അറകളൊന്നും വേണ്ട 
                        കരിഞ്ഞ മോഹങ്ങളും ഉണങ്ങിയ                                         ചെമ്പകമൊട്ടുകളും
                        വരുന്ന ഋതുക്കളില്‍ വസന്തമെത്തുംവരെ 
                        കാത്തുവെച്ച് വെള്ളമൂട്ടണം 
                        
                        
                       എന്‍റെ ഹൃദയഭിത്തിയിലെ  വിരഹ പാടലം 
                       കഴുകി ഉണക്കി പ്രണയ കംബളം പുതച്ചു നല്‍കണം 
                       വാടകയ്കൊരു ഹൃദയം വേണം 
                         തല്‍ക്കാലം ഒന്ന്  രാപ്പാര്‍ക്കാന്‍ ...............!


                 കൊഴിഞ്ഞ ബാല്യം ...........!



                           ഇവിടെ ഞാൻ കൊഴിഞ്ഞ ബാല്യത്തിന്റെ മുത്തും                                               പവിഴവും  തേടുകയാണ് ..............! 
                           ചെത്തി മിനുക്കിയ പാടവരമ്പിലൂടെ തിമർത്ത് പെയ്യുന്ന                                     പേമാരിയിൽ ചേമ്പിലക്കുടയിൽ സ്കൂളിൽ പോയ .............. 

                ഇടിഞ്ഞു വീണ കൊള്ളിലൂടെ ചന്തിയിട്ടൂരി 
                രണ്ടു ചന്തിയിലും തുളവീണ നിക്കരുമിട്ടു നടക്കുമ്പോൾ ,                               വെടികൊണ്ടാതാണോ എന്ന ആരുടെയൊക്കെയോ                                                 ചോദ്യത്തിനുകൊഞ്ഞനം കുത്തിക്കാണിച്ച ..................

                          കല്യാണി അമ്മയുടെ നാടുമാന്ജോട്ടിൽ കാവലിരുന്ന .............                            നാടുമാങ്ങയുടെ ചുണ്ടിൽകടിച്ച് നീരൂട്ടിക്കുച്ച .............

               മഴയ്ക്ക് മുന്നെയെത്തുന്ന കാറ്റിൽ അമ്മയുടെ പിൻവിളി                                     കേൾക്കാതെ .. 
          കൊട്ടയുമെടുത്ത് മാന്ജോട്ടിലേ ക്കോടി തിരികേ വരുമ്പോൾ
         കൊട്ട നിറഞ്ഞ മാങ്ങ കാട്ടി അമ്മയ്ക്ക് മുന്നില്                                                   ചന്തിയാട്ടിക്കാണിച്ച നൃത്ത ച്ചുവടു ..........

                        പനിപിടിക്കട്ടെ എന്നുപറഞ്ഞു ഉടുത്തമുണ്ടിൽ തല                                                തുവര്ത്തുമ്പോൾ അങ്ങോട്ട് മിങ്ങോട്ടും കുരങ്ങിനെപോലെ                                ചാടിക്കളിച്ച ..............

                വീടിന്റെ മുന്നിലെ ഒഴിഞ്ഞ പറമ്പിൽ തൂറാൻ വരുന്ന  
              കുഞ്ഞിരാമേട്ടനെ ക്കുക്കിവിളിച്ച്  
              തെറി പ്പാട്ട് പാടിയതിന്                                 
              തന്തയ്ക്കും തള്ളയ്ക്കും വിളികേട്ട
              ആത്മ നി ർ വൃതി യടഞ്ഞ .............. 


               സ്ക്കൂൾ അടച്ചാൽ പാടപുസ്തകത്ത്തിനു വേണ്ടി 
                  രണ്ടുമാസംഅച്ചൻതറവാട്ടിൽ തപസിരുന്നു വെറും കൈയ്യോടെ                         തിരിച്ചു വരാറുള്ള അവധിക്കാലം ...............


                കളിച്ചു നടന്ന എന്നെ സ്വന്തം വീട്ടിൽ കൂട്ടി കൊണ്ട് പോയി                                 ചോറ് വാങ്ങിത്തന്ന അവിടുള്ള എന്റെ
                 കളിക്കൂട്ട് കാരി..............


                  അന്നുകഴിച്ച മഞ്ഞക്കറിയുടെ
                  ഇന്നും വിട്ടു പോയിട്ടില്ലാത്ത രുചി ..................

         ഇതൊക്കെ യാണെന്‍റെ   നഷ്ടബാല്യ ത്തിന്റെ                                                        വിട്ടുമാറാത്ത മയിൽ‌പീലി തുണ്ടുകള്‍....................................................................................... ....................... !

            ഒരു വസന്തമല്ലേ ഞാന്‍ കടം ചോദിച്ചുള്ളൂ
                   ഒരു ജന്മത്തിലെ മുഴുവന്‍ ഋതുക്കളുമല്ലല്ലോ.............!
 

 

            എരിയുമ്പോള്‍ ഒരു നുണ്‌ങ്ങു വെട്ടമെങ്കിലും
            പകരുവാനാവാത്ത മെഴുകുതിരികളുണ്ടോ
            നിങ്ങടെ നാട്ടില്‍ ...........! ഇല്ലെങ്കില്‍ -
            എന്‍റെ വീട്ടിലേക്കു വരിക
            ഇവിടെ ഒരെണ്ണമിരിപ്പുണ്ട്..............

 

 

 എവിടെയാണ് ഭൂമിക്കു സൌന്ദര്യം എന്നറിയാന്‍                                        ഗിരി സൃങ്കങ്ങളില്‍ കയറി താഴേക്കു നോക്കിയപ്പോള്‍
താഴെ സാഗരത്തിനായിരുന്നു കൂടുതല്‍ സൌന്ദര്യ                               സാഗരതിലെക്കിറങ്ങി മുകളിലേക്ക് നോക്കിയപ്പോള                              അവിടെ ഗിരി സൃങ്കതിനായിരുന്നുകൂടുതല്‍ ഭംഗി                                           ഇനി ഇതിലൊക്കെ സൌന്ദര്യം കാണുന്ന
എന്‍റെ മനസിനാവുമോ അതല്ല അതിനെ അറിയുന്ന                     ഹൃദയങ്ങള്‍ കാവുമോ കൂടുതല്‍ സൌന്ദര്യം

 

 

                         പേരെന്താണെന്ന് ഞാന്‍ ചോദിക്കുന്നില്ല
                         നാളേതാണെന്ന് ഞാന്‍ ചോദിക്കുന്നില്ല
                         നാടെതാണെന്ന് ഞാന്‍ ചോദിക്കുന്നു
                         എനിക്കും നിനക്കും ഇടയിലുള്ള
                         ദൂരമെത്രയെന്നു അറിയാന്‍ വേണ്ടി .....!

 

 

 ജീവിച്ചിരിക്കുമ്പോള്‍ നീയും ഞാനും മലകളാണ്                                           വികാരമിലാത്ത ഇളകാത്ത മലകള്‍
 ഇനി മരിച്ചാല്‍ നമ്മള്‍ പുഴകളാവുമോ     
 ഒരേകടലിലേക്കൊഴുകുന്ന പുഴകള്‍.............!


നീ പുളകിതയായ  ആ  മഴ ........


അത് ഞാനായിരുന്നു നിന്‍റെ വരണ്ട മാറില്‍
തിമര്‍ത്തു പെയ്തു നിന്നെ പുളകം കൊള്ളിച്                                              ആ മഴയും മേഘവും , അത് ഞാനായിരുന്നു.....

 


      ഞാന്‍ ശെരിക്കും മഴപ്പാറ്റ തന്നെ .......

     നിന്‍റെ കാന്തികതയുടെ ആകര്‍ഷണത്തില്‍ ഞാന്‍
     എന്‍റെ ഭ്രമണപഥം കണ്ടെടുത്തു
     നിന്‍റെ നോട്ടത്തിന്‍ ജ്വാല യില്‍ ഞാന്‍
     എന്‍റെ ഹൃദയം കടം പറഞ്ഞുവച്ചു.........
     നിന്‍റെ ഉടലിന്റെ അഗ്നിയിലെവിടെയോ
     എന്‍റെ ഉടലെനിക്ക് നഷ്ടമായി............ 

 

 

                    എന്നിലെ ആര്‍ത്തവ രെക്തം കഴുകുന്നത് ..
            നിന്‍റെ പാപത്തിന്‍ കറകളാണ്
       എന്നിലെ മജ്ജവലിച്ചുണ്ണുന്നത്                                                             നിന്‍റെ പുണ്യത്തിന്‍ കലകളാണ്
  

 

 എന്‍റെ മാറിലെ പൊട്ടിനേ കവിയൊരിക്കലെങ്കിലും കണ്ടതില്ല............!
നിന്‍റെ മാറിലെ പൊട്ടിനെ കവി തേന്‍കുടമെന്നു വിളിച്ചു
എന്‍റെ കണ്ണുകളെ കവിക്ക്‌ കാണാറായതേ ഇല്ല ...........!
നിന്‍റെ കണ്ണുകളെ കവി സാഗരമെന്നു വിളിച്ചു
എനിക്ക് തോനുന്ന സംശയം നിനോട് പറഞ്ഞുകൊള്ളട്ടെ ........
കവിക് നിങ്ങളിലേത് തലമുറ വാക്കില്‍ കൈവിഷംചേര്‍ത്ത് കൊടുത്തു 

 

 

    അടുത്തജന്മത്തില്‍ ഞാനൊരു പെണ്ണായിരിക്കും
           എനിക്കുറപ്പുണ്ട് നീയൊരാണുമായിരിക്കും
                 അപ്പോഴറിയാം നീ എന്നെ ചുറ്റിച്ച
                     ഭ്രമണപഥത്തിന്‍റെ ദൂരമെത്രയെന്നു ...........!

 

 

 ഒരു വാക്കല്ലേ അത് ക്ഷമിക്കാവുന്നതല്ലേ ഉള്ളൂ ........
പറഞ്ഞ വാക്കിന്‍റെ ഇങ്ങേത്തലക്കുണ്ട് ഞാന്‍
കൊഴിഞ്ഞ പൂവിന്റെ ഇതല് പോലെ ..........
നരച്ച രാത്രികള്‍ അലക്കി വെളുപ്പിച്ചു
കടിച്ചകാമത്തിന്‍ വിഷമിറക്കി വെച്ച്
ദുഷിച്ച മൌനം കടിച്ചിറക്കി
പറയാത്ത വാക്കിന്‍റെ ഉഷ്ണ മേറ്റ്
മലര്‍ന്നു കിടന്നു നക്ഷത്രമെണ്ണി
തമോ ഗര്‍ത്തങ്ങളിലഭയാര്‍ഥിയായ്
പറഞ്ഞ വാക്കിന്‍റെ ഇങ്ങേ തലക്കുണ്ട് ഞാന്‍
കൊഴിഞ്ഞ പൂവിന്റെ ഇതല് പോലെ .......... ! 



ഞാനും വിവരമില്ലായ്മയും കൂടപ്പിറപ്പുകള്‍ ആയിരുന്നു    ഒന്നിച്ചുകളിച്ച്,ഒന്നിച്ചുപഠിച്ച്,ഒപ്പംവളര്‍ന്നവര്‍...........  


         ഗാസേ  നിനക്കെന്‍റെ വാക്കുകള്‍കൊണ്ടൊരു  പുഷ്പാഞ്ജലി    


  


എത്ര രാത്രികള്‍  കഴിഞ്ഞൊന്നുറങ്ങീട്ട്  

കണ്ണടയ്ക്കുമ്പോളലര്‍ച്ചയും ഷെല്‍വര്‍ഷത്തിന്‍റെ ശബ്ദവും 

വിശപ്പ്‌  കത്തിക്കാളുന്നുണ്ട് .....  കഴിച്ചില്ല  

 കഴിക്കാനൊരു  പൊതികിട്ടിയിട്ടുണ്ട് 

എത്രപേര്‍ക്ക്  വീതിക്കും  

ആദ്യം കരഞ്ഞു  തളര്‍ന്ന  പിന്ജോമനയുടെ 

വായില്‍ത്തന്നെ  വെച്ചുകൊടുത്തു  

നാളുകള്‍ക്കുക്കൊടുവില്‍ അവനതു  കൊതിയോടെ  

നുണയുന്നത് കാണുന്നതിന്‍റെ  സായൂജ്യം .........

ഇറക്കിയില്ല  പൊട്ടി  തലയ്ക്കുമീതെ  ഒരെണ്ണം

രുചിച്ചറിഞ്ഞതിന്‍ സന്തോഷം മോണകാട്ടി  

ചിരിച്ചപടിയെന്‍  പൈതല്‍  വാപിളര്‍ന്നു  നില്‍ക്കുന്നു..............! 

ഇനി വിശപ്പില്ല ..... ഭയമില്ല ....... നിര്‍വികാരത  നിര്‍വികാരത  മാത്രം

ഇപ്പോ ള വരുടെ ദൈവത്തിനൊപ്പമിരുന്നു

എനിക്കും കാണാം 



താഴെ അവര്‍  മതമെന്ന  പേരില്‍  വിശന്നവന്‍റെ  വയറില്‍ 

പടക്കമെറിഞ്ഞു   കളിക്കുന്നു 

ഇവിടെ  മുകളില്‍ എനിക്കൊപ്പമൊരു  മേഘം  

പെയ്യാനാവാതെ  മരവിച്ചു  കിടപ്പുണ്ട്      

താഴെ -  ഒരു  പിഞ്ചുഹൃദയം  പിളര്‍ന്നു  കിടക്കുന്നത് കണ്ടു കൊണ്ട്  

ഇപ്പോഴെനിക്ക്‌ ഉറക്കെ ഉറക്കെ  പറയണമെന്നുണ്ട് 

ഗാസാ ..... " ഹൃദയം  പിളര്‍ന്ന നിന്‍  പിഞ്ചു രെക്തത്തെ 

മഴ  കൊണ്ട്  നനയാതെ  കാക്കണം  നീ 

നാളെജനിക്കുന്ന  പൈതലിന്‍  നാവിലതു 

മതവും  വേദവും  ആയി മാറാന്‍.................... "

                                                        praneshwar.....




എന്ത് കൊണ്ടെന്നറിയില്ല ഒരാത്മസമാദിയുടെ മര്‍മ്മരം എന്നിലൂടെ കടന്നു പോകുന്നു ............ എന്‍റെ ചെറിയ ഹൃദയത്തിന്‍റെ നേര്‍ത്ത പാളികളില്‍ , കയം കൂടിയ ഇടങ്ങളില്‍ കാണാറുള്ള - ( ഒരുനേര്‍ത്ത തുളുമ്പല്‍ പോലുള്ള ) കുഞ്ഞു തിരമാലകള്‍ വന്നലച്ചു പോകുന്നതിന്‍റെ കുമിളകള്‍ പൊടിയുന്നതിന്റെ ശബ്ദം കേള്‍ക്കാം ......... 
മഞ്ഞുരുകിയ ഇടങ്ങളിലെ മണ്ണറിയുന്ന രതിയുടെ ഉന്മാതം എന്‍റെ ഓരോ കോശങ്ങള്‍ക്കും തിരിച്ചറിയാം ............... 
ആരും ഇന്നേവരെ പറഞ്ഞിട്ടില്ലാത്ത ഒരനുഭവം എനിക്ക് രാത്രികടക്കാനുള്ള കംബളമാകുന്നുണ്ട് .............. ഞാനൊരു മേഖലയേയും അതെന്നെയും വന്ന് പൊതിയുന്നതിന്റെ ഒരുതരം പ്രേമ സൌഖ്യം ....................... ! നിര്‍വൃതി ...........!



ഇന്നേവരെയും കണ്ടിട്ടില്ലാത്ത - കാമുകിക്ക് 
ഇവിടെ ഞാനെന്നെ കുറിച്ചിടുന്നു ......
കാണാന്‍ ......
ആകെ ഉണങ്ങി വളഞ്ഞു കുറുന്ന്
മെലിഞ്ഞു കൊലുന്ന രൂപം .......
റേഷന്‍കടയിലെ അരിക്ക് വര്‍ഷങ്ങളായി 
ഞാനാണ് പരസ്യം ...
ജോലി .......
ഒട്ടും ഉളുപ്പില്ലാതിങ്ങനെ തെക്കും വടക്കും നടക്കുന്നു 
കിട്ടാത്തതിനെയും തിരക്കി
കിനാവ്‌.....
ചിലസ്വപ്നങ്ങളെ ഉണക്കാനിട്ടിരിക്കുന്നു 
ചിലത് ആറി തണുത്ത് പോയിരിക്കുന്നു 
മറ്റുചിലത് വെന്തിട്ടുമില്ല 
ചിലതാണെങ്കില്‍ ഗര്‍ഭത്തിലുമാണ് 
ഇതൊന്നുമല്ലാത്ത മറ്റൊന്ന് 
അത് ഞാനായിരിക്കില്ല .......


 ഒരു ജന്മം കല്താമാരയായി 
ജീവിക്കാന്‍ 
വിധിക്കപ്പെടുന്നതിന്റെ 
ദുഃഖം വാക്കുകള്‍ കൊണ്ട് 
വരക്കാന്‍ പറ്റുന്നില്ല .......... 
ഒരു മുക്കുറ്റിയെങ്കിലും ആയാല്‍ 
മതിയായിരുന്നു 
മണമില്ലെങ്കിലും
ഗുണമില്ലെങ്കിലും 
സ്വന്തം 
വേരുകളില്‍ ജീവിക്കുന്ന 
ഒരു മുക്കുറ്റി .............

 എന്‍റെ ഒന്നാം ക്ലാസ്സ് അവധിക്കാലത്ത്‌ എനിക്ക് വീണുകിട്ടിയ ഒരു സൗഹൃദം ഉണ്ടായിരുന്നു എന്‍റെ പ്രിയപ്പെട്ട തേന്‍ മാവ് അതുമൊത്തുള്ള അന്നത്തെ ചില നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ഒരു ശ്രമം ... 

മഞ്ചാടിക്കുരുവും തേന്‍ മാവും 


കാറ്റത്ത്‌ ഊഞ്ഞാല്‍ ആട്ടുകയാണോ 
ഇങ്ങനെ കൊതിപ്പിചിട്ടെന്താകാര്യം 
അയ്യോ... ഒന്നെല്ല രണ്ടെല്ല അയ്യോ.... നെറയെ .. 
നല്ലോണം പഴുത്തു നിറം വന്നത് 
ഒന്ന് വീഴ്ത്ത്വോ ഒരെണ്ണം ഒന്ന് 
ഒന്നല്ലേ ചോദിച്ചത് ...........

എത്രനേരമായി കാത്തു നിക്കുന്നു 
കാലു ശെരിക്കും വേദനിക്കുന്നുണ്ട്‌ 
ഇന്നലെ വരാത്തതിന്റെ ദേഷ്യാണോ
അതേയ്,,,,,,, ആരോടും പറയില്ലെങ്കില്‍ 
ഒരുകൂട്ടം പറയാം ................
ഇന്നലെ അമ്മയ്ക്ക് കൊലളപ്രത്തെ 
കുനിയിലായിരുന്നു ജോലി ... അട്ടം വൃത്തിയാക്കല്‍ 
നാളികേരം ഉണ്ടായിരുന്നു കുറേ അട്ടത്ത് കേറ്റാന്‍


മറ്റാരാ സഹായിക്കാന്‍ അതുകൊണ്ടല്ലേ കൂടെ പോയത് 
എനിക്കവിടായിരുന്നു ചോറ് ....... 
ഒരു സംഗതി പറയട്ടെ ... പറ്റിച്ചതാ നിന്നെ 
എനിക്കേ ... കാലുവേദന ഇന്നലെത്തെ പണിയുടെതാ... 
ഇനി ഇത് നീ പാട്ടാക്കണം ... വച്ചേക്കില്ല ഞാന്‍ 
പറയരുത് .... നിന്നെ വിശ്വാസമില്ലാത്തു കൊണ്ടെല്ല 
എന്നെ എല്ലോരും കളിയാക്കുന്നത് കൊണ്ടല്ലേ .... 

പിന്നേ ....ഇവിടെ ആരോടും പറയാണ്ട് പോയതാ ... 
അതാ പറഞ്ഞത് ആരോടും പറയണ്ടെന്നു 
അമ്മയ്ക്ക് വഴക്ക് കിട്ടും ..........
എനിക്കേ ... ചെറിയച്ഛന്റെ വക കുട ഉണ്ടത്രേ 
ഞാന്‍ പറഞ്ഞിരുന്നു പച്ച വാങ്ങിക്കോളാന്‍ 
പിന്നെ ഒരു പെട്ടിയും വാങ്ങാന്‍ പറഞ്ഞിട്ടുണ്ട് 
ഞങ്ങളെ സത്യത്തില്‍ ഇതൊക്കെ കിട്ടാന്‍ 
വേണ്ടി വന്നതാ... കിട്ട്യാ പോവും ....
പിന്നെപ്ലാ നമ്മള് കാണ്വാ ...... 
ഞാന്‍ വരൂടട്ടോ സത്യായിട്ടും വരും 

അടുത്ത അവധിക്കാലത്ത്‌ നിന്നെക്കാണാന്‍ 
ഞാന്‍ വരും .......... 
അയ്യോ .... ഇതെന്താ.. നെറച്ചും വീഴ്ത്തുവാണോ 
മതീ... മതീട്ടോ ...... നമ്മക്ക് നാളേക്ക് വേണ്ടേ ....
എന്തിനായിരുന്നു ഇത്രേം വീഴ്ത്തിയത് ....
എന്‍റെ സംഗടം കേട്ടിട്ടാണോ ....... 
എന്നാലും ഇത്രേം വേണ്ടായിരുന്നു 
എങ്ങിനെ കൊണ്ടുപോകും സാരമില്ല 

എന്‍റെ കുപ്പായത്തില്‍ കെട്ടീട്ട് എടുത്തോളാം 
ഇന്നേ .... എന്‍റെ ഉള്ളിലും പുറത്തും 
നിന്‍റെ പഞ്ചാരമണമായിരിക്കും പിന്നെ 
എന്‍റെ അമ്മയ്ക്കും ............ 
അയ്യോ ....... അല്ലന്നേ ....... സത്യായിട്ടും 
ഞാന്‍ കരയുവല്ല .... എനിക്കേ... ഇങ്ങനാ 
വേണ്ടാണ്ട് കണ്ണീന്ന് വെള്ളം വരും 
പോവാട്ടോ ... നാളെവരും ..... അമ്മയ്ക്ക് 
കൊളപ്രത്ത് പണിയില്ലെങ്കില്‍ 
ഉണ്ടെങ്കില്‍ ഞാന്‍ വരില്ല ......... 
എനിക്കവിടായിരിക്കില്ലേ ചോറ് .........

എന്‍റെ അക്ഷരങ്ങള്‍ കവിത എന്നരീതിയില്‍ സൌന്ദര്യം ഉള്ളവയൊന്നും ആവില്ല കവിത എന്ന വാക്കിനപ്പുറത്തു ഇതെന്‍റെ ബല്യമാണ് ...... എന്‍റെ ഒന്നാം ക്ലാസ്സ് കാലം ഓര്‍മ്മയില്‍ എപ്പോ വന്നാലും എന്നെ ഒന്ന് വേദനിപ്പിചിട്ടെ തിരികെ പോകാറുള്ളു ....... എനിക്ക് ആദ്യമായി സ്കൂള്‍ അടച്ചപ്പോഴായിരുന്നു ഞാന്‍ ആദ്യമായി എന്‍റെ അച്ഛന്‍ തറവാടിലേക്ക് പോകുന്നത് ......... , ആര്‍ക്കും വേണ്ടാതെ ആ വീടിന്‍റെ വടക്കേ കോലായില്‍ ഉപേക്ഷിച്ച പത്തായത്തിനു മുകളിലായിരുന്നു അച്ഛന്‍ കിടന്നിരുന്നത് അത് കൊണ്ടാവും ഞങ്ങളെ അവിടെ ആര്‍ക്കും വേണ്ടപ്പെട്ടവര്‍ അല്ലാതായിപ്പോയത് ........ അന്നെനിക്ക് അവിടെ പ്രിയ്യപ്പെട്ടത്‌ എന്ന് പറയാന്‍ രണ്ടു കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ ...... അതില്‍ ഒന്ന് വിശന്നു പൊരിയുമ്പോള്‍ കൈപിടിച്ച് തന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയ എന്‍റെ കളിക്കൂട്ടുകാരിയായിരുന്നു മറ്റേതു
ആ വീടിനു മുന്നിലെ കാട് കയറിക്കിടക്കുന്ന അമ്പലപ്പറമ്പിലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നാട്ടു മാവായിരുന്നു .. ആനാട്ടു മാവാണ് ഇവിടുത്തെ ഈ തേന്മാവു ....... പിന്നെ മഞ്ചാടി അത് അന്നത്തെ ഞാനാണ് ....... ഈ വരികള്‍ കുറിച്ചിടുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഒരു പാടുതവണ അനുസരണക്കേട്‌ ക്കെട് കാട്ടിയിരുന്നു ......... എവിടെയോ ഏതോ മഘക്കീറുകള്‍ക്കിടയില്‍ നിന്ന് നീയും എന്നെ പ്പോലെ തോറ്റ്പോവരുത് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഓര്മയില്‍ ഒന്നും അവശേഷിപ്പിക്കാതെ പോയ എന്‍റെ അച്ഛനുള്ള സമര്‍പ്പനമാണ് ഈവരികള്‍ 



എന്‍റെ ചിരാതില്‍ എണ്ണ പകരാന്‍ 
നിന്‍റെ കൈകളെ ഞാന്‍ ക്ഷണിക്കുന്നു - പകരം 
എന്‍റെ നിലാവും കിനാവും പൂക്കുന്ന ഭൂമിക 
നിനക്ക് പതിചെടുക്കാം .......... പക്ഷെ 
ചുമന്ന ഗര്‍ഭപാത്രത്തെയോ അതല്ല 
കൂടെ പിറന്ന കൂട്ടിനേയോ നീയൊരു 
മോട്ടുസൂചിക്ക് കുത്തിയെന്നറിഞ്ഞാല്‍ - തിരികെ വാങ്ങും
ഞാന്‍ പതിച്ചുതന്നതും പിന്നെ നീ പതിചെടുത്തതും
ഇത് നിനക്കുള്ള എന്‍റെ സ്വഭാവ പത്രികയാണ് ...........
സ്നേഹപൂര്‍വ്വം praneshwar ......................


 ഇന്നലെ എന്‍റെ തൊടിയില്‍ വിരിഞ്ഞ 
കുഞ്ഞു മന്ദാരത്തിനു നിന്‍റെ ചിരിയുടെ 
അതേ മണം......... 
ഇനി ഈ ജന്മത്തില്‍ ഒരുതവണ കൂടി 
നിന്‍റെ ആ ചിരിയെ ഞാന്‍ യാചിക്കുന്നു .......... 
എന്തിനാണെന്നോ ............... 
എനിക്കൊരു കടല് നീന്തിക്കടക്കാനുണ്ട് ...

 നീ പേമാരിയായി പെയ്തു തിമിര്‍ക്കുമ്പോഴും 
ഞാന്‍ ശാന്തമായി നിന്നെ ഏറ്റുവാങ്ങിയ 
തടാകമായിരുന്നു .................................. !
praneshwar ...........


രണ്ടു മാസികകള്‍ക്കു അയച്ചു കൊടുത്തു കാത്തിരുന്നു കുറെ തവണ വിളിച്ചു നോക്കി വായിച്ചില്ല നോക്കട്ടെ എന്ന് തന്നെ മറുപടി ഒടുക്കം ഈ ഓണത്തിന് നിങ്ങള്‍ക്ക് മുന്‍പില്‍ എഴുതാമെന്ന് വെച്ചു സമര്‍പ്പിക്കുന്നു എല്ലാ തെറ്റുകുറ്റങ്ങളോടും..........
വേശ്യ
തിരിച്ചരിവാകാത്ത പ്രായത്തിലായിരുന്നു 
നീ എന്‍റെ ഉടല്‍ വടിവുകളില്‍ കണ്ണുഴിഞ്ഞത് 
തേനും പാലും ചേര്‍ത്ത് കാതിലോഴിക്കിതന്നത് 
മഴനയാന്‍ കൂടെ നിര്‍ത്തി ഒപ്പിയും പകര്‍ത്തിയും 
മണി സൌധങ്ങളില്‍ ഊരുചുറ്റിച്ചത്‌
ഒടുവില്‍ തിരിച്ചരിവാകുമ്പോഴേക്കും 
നീ എനിക്കൊരോമന പേരിട്ടുതന്നു - - വേശ്യ 
അപ്പോഴായിരുന്നു നിനക്കും എനിക്കുമിടയില്‍ 
ഞാന്‍ വെറും ശരീരം മാത്രമായിരുന്നു 
വെന്നു- 
തിരിച്ചറിഞ്ഞത്
നീ എന്ന അപൂര്‍ണതയെ - എന്നോളം 
പൂരിപ്പിച്ച പെണ്ണുണ്ടാവില്ല 
നീ എന്ന പടുജന്മത്തെ -എന്നോളം
മനുഷ്യനായിക്കണ്ട പെണ്ണുമുണ്ടാവില്ല 
എന്നിട്ടും നിനക്ക് ഞാന്‍ വെറും ശരീരം
അവസാനമായി നിന്നോട് എനിക്ക് പറയാനുള്ളത് 
ഇനിയും നിനക്ക് തണുപ്പുമാറാന്‍ - എന്നെ 
നീ നിന്‍റെ കിടപ്പറയിലേക്ക് കൂട്ട് വിളിച്ചാല്‍ 
നിന്നെ ഞാന്‍ തെരുവില്‍ വെച്ചു കാണും 
അവിടെ വെച്ചു നിന്‍റെ വസ്ത്രങ്ങള്‍ 
ഞാന്‍ കീറിയെറിയും
നിന്നെ ആകാശവും ഭൂമിയും 
തൊടാതെ കുനിച്ചു നിര്‍ത്തും - എന്നിട്ട് 
നിന്‍റെ കുനിഞ്ഞ മുതുകില്‍ ഞാന്‍ ച്ചുട്ടികുത്തും -
പുരുഷ വേശ്യ ..................
അപ്പോള്‍ നിനക്കറിയാം ഒരു ജന്മം 
ഒരു പേരുകൊണ്ട് കരിഞ്ഞുണങ്ങിയതിന്‍റെ ദു:ഖം ...
ഒരു ദിവസം കാഞ്ഞങ്ങാട് rly സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരമ്മ അവരുടെ കുഞ്ഞിനു , മടിയില്‍ സൂക്ഷിച്ച ഭക്ഷണം എടുത്തു വായില്‍ വെച്ചുകൊടുക്കുന്നു . അമ്മയുടെ മുഖത്ത് തന്നെ നോക്കി ഏതോ ഒരു നിര്‍വൃതിയില്‍ എന്നോണം ആകുഞ്ഞു ഭക്ഷണം കഴിക്കുന്നു. കുറച്ചു മാറിനിന്നു അവരെ കുറിച്ച് രണ്ടു പേര്‍ സംസാരിക്കുന്നു ... അവര്‍ വേശ്യയാണത്രേ ..ആണെങ്കില്‍ നികെന്തു ചേതം എന്ന് ചോദിയ്ക്കാന്‍ തോനി പക്ഷെ കഴിഞ്ഞില്ല ..... ആ മുഖം എന്നെ ഇങ്ങനൊക്കെ എഴുതിപ്പിച്ചു ....... ഇതൊരിക്കലും ഒരു പക്ഷം ചേര്‍ന്നെഴുതിയതല്ല എന്ന് വാക്ക് തരുന്നു ...........